മമ്പയർ കൃഷി ചെയ്യുന്ന എന്റെ രീതി (My way of growing red cowpeas, English transcript in description)

മമ്പയർ കൃഷി ചെയ്യുന്ന എന്റെ രീതി (My way of growing red cowpeas, English transcript in description)

മമ്പയർ കൃഷി ചെയ്യാൻ വളരെ എളുപ്പമാണ്. വളമായി സ്വല്പം വെണ്ണീർ ഇട്ടുകൊടുത്താൽ മതി. രണ്ടു മൂന്ന് ഇലകൾ വന്നു കഴിയുമ്പോൾ മണ്ണ് രണ്ട് വശത്തു നിന്നും കടക്കലേക്ക് ചേർത്തു കൊടുക്കാം. ചെടിക്ക് പടരാൻ വേണ്ടി മതിലിൽ ആണി അടിച്ച് ചരട് കെട്ടി കൊടുത്തു. ചെടികൾ നന്നായി വളര്ന്ന് ധാരാളം പയർ ഉണ്ടായി. പച്ചപയർ പറിച്ച് കറിവെക്കാൻ നോക്കിയപ്പോൾ അത്ര രുചിയില്ല. അപ്പോൾ പയർ ഉണങ്ങാൻ വെച്ചു. ഉണങ്ങിയശേഷം പൊളിച്ചിട്ട് വീണ്ടും മമ്പയറാക്കി! ഇപ്പോൾ കറിവെച്ചാൽ നല്ല രുചിയാണ്.

It is easy to grow red cowpeas. You can add a little ash as manure. When two or three leaves have come up, add extra soil to the base of the plants. Used strings tied to nails on the walls to help the plants climb up. They grew well and produced plenty of pods. But they were not very tasting on cooking. So left them to dry up and split the dry pods to get red cowpeas, which are tasty on cooking.